Saturday, July 5, 2025 2:50 pm

ഫിംഗർപ്രിന്‍റ് സെക്യൂരിറ്റി ഫീച്ചർ ; കൂടുതൽ സുരക്ഷയുമായി ഒരു പെൻ​ഡ്രൈവ്

For full experience, Download our mobile application:
Get it on Google Play

ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം പെൻ​ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് ലെക്സർ. ജമ്പ്​ഡ്രൈവ് എഫ് 35 എന്നാണ് ഈ പെൻ​ഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്. ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ ഉൾപ്പെടെയുള്ള ഡാറ്റകൾ നമുക്ക് ​കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ​സൗകര്യാർഥം ​കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് പലപ്പോഴും​ പെൻ​ഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഇവയിലെ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു. കാരണം പെൻ​ഡ്രൈവ് ​കൈയിൽ കിട്ടുന്ന ആർക്കും അ‌തിലെ ഡാറ്റയിലേക്ക് ആക്സസ് നേടാൻ വളരെ എളുപ്പം സാധിക്കുമെന്നായിരുന്നു.

ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്സറിന്റെ ജമ്പ്​ഡ്രൈവ് എഫ് 35 വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതിനാൻ മറ്റാർക്കും എളുപ്പത്തിൽ ഇതിൽ ആക്സസ് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രത്യേകത. ഇതിൽ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേർഡിനെയാണ് ആശ്രയിക്കുന്നത്. 10 വിരലടയാളങ്ങൾക്ക് വരെ ആക്സസ് ചെയ്യാൻ കഴിയും. ഒറ്റ സെക്കൻഡിൽ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്‌സസ് ചെയ്യാൻ ഇതിലെ അൾട്രാ ഫാസ്റ്റ് റെക്കഗ്നിഷൻ സഹായിക്കുന്നു. F35ന് സോഫ്‌റ്റ്‌വെയർ ഡ്രൈവറുകൾ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇൻ ചെയ്‌ത് പാസ്‌വേഡ് രൂപീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം. 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വർഷത്തെ പരിമിത വാറന്റി. 32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലും 150MB/s അല്ലെങ്കിൽ 300MB/s വരെ റീഡ് സ്പീഡ് വേരിയന്റുകളിലും ഈ പെൻ​ഡ്രൈവ് ലഭ്യമാണ്. 4,500 രൂപ മുതൽ 6,000 രൂപ വ​രെയാണ് ഫിംഗർ പ്രിന്റ് സുരക്ഷയോടുകൂടി എത്തുന്ന ലെക്സർ ജമ്പ്​ഡ്രൈവ് എഫ്35 ഡ്രൈവിന്റെ വില.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഔഷധ ചെടിയായ കല്ലൂർ വഞ്ചി കല്ലാറിൽ നിന്ന് അപ്രത്യക്ഷമായി

0
കോന്നി : മൂത്രാശയ കല്ലിന് ഏറ്റവും മികച്ചതെന്ന് ആയൂർവേദം...

മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക...

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...