കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ യുപി തല വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥശാല – താലൂക്ക് – ജില്ലാതലങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജില്ലയിൽ എണ്ണൂറോളം ഗ്രന്ഥശാലകളിൽ മത്സരം നടക്കും. പ്രാഥമിക മത്സരം ഗ്രന്ഥശാല തലങ്ങളിൽ നടന്നു. പൊതു വിജ്ഞാനത്തേയും തിരഞ്ഞെടുത്ത പുസ്തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ വായന മത്സരം വയനകാലത്തിന്‍റെ ചിറകിലേറി എന്ന പേരിൽ സംഘടിപ്പിച്ചു. വായന മത്സരം, പുസ്തക ചർച്ച, പുസ്തകം പരിചയപ്പെടുത്തൽ, പുസ്തക സംവാദം കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.
മിഴി കുട്ടി കൂട്ടം ബാലവേദി പ്രസിഡന്‍റ്, ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം, ലതാ രവി ഉദ്ഘാടനം ചെയ്തു. ഒറ്റാൽ എന്ന കവിതാ സമാഹാരം ഗ്രന്ഥകർത്താവും പ്രശസ്ത കവിയത്രിയുമായ ഇന്ദിരാകൃഷ്ണൻ പരിചയപ്പെടുത്തി. എഴുത്ത്കാരനും സാംസ്ക്കാരിക പ്രവർത്തകനുമായ കെ.എൻ.കെ നമ്പൂതിരി മുഖ്യാ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, മിഴി കുട്ടി കൂട്ടം ബാലവേദി സെക്രട്ടറി അഹ്സൻ ഹുസൈൻ, ആദില ഫാത്തിമ, എച്ച്.ഹസീന, സബീന ബൈജു എന്നിവർ പ്രസംഗിച്ചു. വായനാമത്സരത്തിൽ ഐബ ബിനു ഒന്നാം സ്ഥനവും, ഷെഹബാസ് ഷിബു രണ്ടാം സ്ഥാനവും, എയ്ഞ്ചൽ ബിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി താലൂക്ക്തല മത്സരത്തിന് യോഗ്യത നേടി.