ന്യൂഡല്‍ഹി : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) നടത്തിപ്പവകാശം സ്വന്തമാക്കാൻ 16 സ്ഥാപനങ്ങൾ മത്സര രംഗത്ത്. ഇന്നും നാളെയുമായി സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നിൽ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തും. ഓഹരി വിൽപ്പന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.
എൽഐസി പ്രാഥമിക ഓഹരി വിൽപ്പന ; നടത്തിപ്പ് അവകാശം നേടിയെടുക്കാൻ 16 സ്ഥാപനങ്ങൾ രംഗത്ത്
RECENT NEWS
Advertisment