കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി.
എൽഐസി കന്യാദൻ പോളിസി:
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം
പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് 13 മുതൽ 25 വർഷം വരെയാകാം. 13 വർഷമാണ് കുറഞ്ഞ കാലാവധി ഈ പദ്ധതിയിൽ പിതാവിന്റെ മരണാനന്തര ആനുകൂല്യങ്ങൾ മകൾക്ക് നൽകും. ഗുണഭോക്താവ് സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടാൽ കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കും. ഗുണഭോക്താവ് വാഹന അപകടത്തിൽ മരണപ്പെട്ടാൽ, കുടുംബത്തിന് 10 ലക്ഷം രൂപ മരണ ആനുകൂല്യമായി നൽകും. പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ പ്രീമിയം അടയ്ക്കേണ്ടതില്ല.
പ്ലാനിൽ ചേർന്ന് 25 വർഷം പൂർത്തിയായാൽ നോമിനിക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഈ തുക വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. 3 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ പോളിസി ആക്ടീവ് ആവുകയും പോളിസി ഉപയോഗിച്ച് ലോൺ എടുക്കുകയും ചെയ്യാം. പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ സൗകര്യമനുസരിച്ച് പ്രീമിയം അടയ്ക്കാം പ്രവാസികൾക്കുൾപ്പെടെ പദ്ധതിയിൽ അംഗമാകാം. പൂർണ്ണമായും നികുതി രഹിത പോളിസിയാണിത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033