കൊല്ലം: കടലില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കായിരുന്നു സംഭവം. കുടുംബ പ്രശ്‌നമാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുണ്ടറ സ്വദേശിയായ യുവതി പറയുന്നു. കുട്ടികളെ തിരയില്‍ തള്ളുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തിയാണ് യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തിയത്. മൂവരേയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുട്ടികളെയും രക്ഷപെടുത്തി ; ഒരു കുട്ടിയുടെ നില ഗുരുതരം
RECENT NEWS
Advertisment