റാന്നി : “ജീവനാണ് വലുത്, മനുഷ്യജീവൻ” എന്ന മുദ്രാവാക്യം ഉയർത്തി കാലഹരണപ്പെട്ട വനം, വന്യജീവി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ മാർച്ച് മാസം 27 ആം തീയതി ഡൽഹി പാർലമെന്റിന് മുൻപിൽ നടത്തപ്പെടുന്ന ധർണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” സമര പിന്തുണ ഐക്യദാർഢ്യ ജ്വാല തെളിയിച്ചു”. മലയോരമേഖലയിലെ ജനങ്ങൾക്ക് കൃഷി ചെയ്യുവാനും ജീവിക്കുവാനും കഴിയാത്ത സാഹചര്യമാണ് വനം വന്യജീവി നിയമങ്ങൾ മൂലം നിലവിലുള്ളത്.
കാലഹരണപ്പെട്ട ഇത്തരം വനം വന്യജീവി നിയമങ്ങൾ പിൻവലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ കല്ലംപറമ്പിൽ, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ, ലിജോ വാളനാംകുഴി, ടോമ്മി വടക്കേമുറിയിൽ, ബെഹനാൻ ജോസഫ്, റോസമ്മ സ്കറിയ, ടോം അയല്ലൂർ, രാജു ഇടയാടി, അജിമോൾ നെല്ലുവേലിൽ, ശോഭ ചാർളി, അന്നമ്മ ജോസഫ്, പാർട്ടി മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ഇടയാടി, ദിലീപ് ഉതിമൂട്, എൻ എസ് ശോഭന, കോശി എബ്രഹാം, അഡ്വ. സിബി ജെയിംസ്, ജോസ് പാത്രപാങ്കൽ, എംസി രാമചന്ദ്രൻ, ബാബു തുണ്ടിയിൽ, മോൻസി കാച്ചിറക്കൽ, പിസി ബാബു, ചെറിയാൻ പുത്തൻപറമ്പിൽ എന്നിവർ സംസാരിച്ചു.