കോന്നി : കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതാണെങ്കിലും നമുക്ക് വേണ്ടാത്ത ഒരു ഒന്നാം സ്ഥാനവും നമുക്കുണ്ട് എന്നും അത് ജീവിത ശൈലീ മേഖലയിലേതാണ് എന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് . ആതുര സേവന രംഗത്ത് പ്രശസ്തനും രണ്ടു ദശാബ്ദക്കാലമായി അടൂരിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ആശുപത്രിയുടെ അമരക്കാരനുമായ ഡോ എസ് പാപ്പച്ചന്റെ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിച്ച ലൈഫ് ലൈൻ ക്ലിനിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മർദം. ഹൃദ്രോഗം, ക്യാൻസർ എന്നിവ യിലുള്ള കേരളത്തിന്റെ ഒന്നാം സ്ഥാനം നമുക്ക് വേണ്ടാത്തതാണ് എന്നു മാത്രമല്ല അവ വലിയ വെല്ലുവിളിയുമാണ് വീണാ ജോർജ് പറഞ്ഞു. കെ യു ജെനിഷ് കുമാർ എം എൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. ലൈഫ് ലൈൻ ഡിറക്ടര്മാരായ ഡോ. സിറിയക് പാപ്പച്ചൻ, ഡോ മാത്യു പാപ്പച്ചൻ എന്നിവർ ലൈഫ് ലൈനിനെ പറ്റിയും ലൈഫ് ലൈൻ ക്ലിനിക്കിനെപ്പറ്റിയും വിശദീകരിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ആനി സാബു, സി പി എം ജില്ലാ സെക്രട്ടറി, കെ പി ഉദയഭാനു, സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി ആർ ഗോപിനാഥ്, കെ പി സി സി മെമ്പർ മാത്യു കുളത്തുങ്കൽ, ബി ജെ പി ജില്ലാ പ്രസിഡന്റ് എ സൂരജ്, ബിഡിജെഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ പദ്മകുമാർ, ശ്രീ ജോൺ മാത്യൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, സി പി എം ഏരിയ സെക്രട്ടറി ശ്യാം ലാൽ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എബ്രഹാം വാഴയിൽ, കേരള കോൺഗ്രസ് (ജെ) മണ്ഡലം പ്രസിഡന്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി എച് ഫൈസൽ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ആസാദ് എന്നിവർ സംസാരിച്ചു. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ സ്വാഗതവും സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി കൃതജ്ഞതയും പറഞ്ഞു. ഡയറക്ടർ ശ്രീമതി ഡെയ്സി പാപ്പച്ചൻ വിശിഷ്ടാതിഥികൾക്കു ഉപഹാരം നൽകി.