കൊച്ചി : ലൈഫ് മിഷന്‍ ഇടപാടില്‍ താന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ലെന്നും കമ്മീഷനാണ് നല്‍കിയതെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കസ്റ്റംസ് ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു ഈപ്പന്റെ പ്രതികരണം. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്സ് ഓഫീസര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
ലൈഫ് മിഷന്‍ പദ്ധതിക്കായി സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി പണം നല്‍കിയിരുന്നതായി നേരത്തെ മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.