തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പിന്‍റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ബിജെപി. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ ആരോപണവിധേയമായി നില്‍ക്കുന്നതിനാല്‍ അന്വേഷണത്തെ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണത്തെ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം ഒരു പുകമറ സൃഷ്ടിക്കാനാണെന്നും ലൈഫ് മിഷന്‍ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി വകുപ്പ് മന്ത്രിയും ആണെന്നും എംടി രമേശ് പറഞ്ഞു