തിരുവനന്തപുരം: ലൈഫ് ഫ്ലാറ്റ് ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്ഷേപം ഉയര്‍ന്ന് ആഴ്ചകള്‍ കഴിഞ്ഞാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
ബിനീഷ് കോടിയേരിയുടെ സ്വത്തുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് നടപടി എടുത്തിട്ടുണ്ടെങ്കില്‍ കേസ് അന്വേഷണത്തിന്‍റെ ഭാഗം തന്നെയാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.