കൊച്ചി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് . കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് കാനം ആരോപിച്ചു . ലൈഫ് പദ്ധതിയില്‍ ഇരുവിഭാഗങ്ങളുടേയും അവകാശവാദങ്ങളെ ചൂണ്ടിക്കാട്ടിയാണ് നേതാവിന്റെ പ്രതികരണം . കേന്ദ്രത്തില്‍ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണ് ലഭിച്ചത് . ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് കാനം
RECENT NEWS
Advertisment