കൊച്ചി: ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിഞ്ഞിരുന്നില്ലെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച നടന്ന സ്വര്‍ണക്കടത്ത് എന്‍ഐഎ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിന്റെ പ്രതികരണം.
ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിനെ കുറിച്ച് അറിഞ്ഞിരുന്നോവെന്നും സ്വപ്‌നക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ കൂടികാഴ്ച്ചകള്‍ക്ക് സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധമുണ്ടോയെന്നുമായിരുന്നു എന്‍ഐഎ വ്യക്തത തേടിയത്.
ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാടിനെകുറിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. ഒപ്പം ഇത്തരത്തില്‍ ഒരു കോടി കമ്മീഷന്‍ വാങ്ങിയ വിവരം ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷും ആവര്‍ത്തിച്ചു. സ്വപ്‌നയുമായുള്ള കൂടികാഴ്ച്ചകള്‍ക്ക് തികച്ചും വ്യക്തപരമാണെന്നും കള്ളകടത്തുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ചയെ കുറിച്ചും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ തേടി. മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
കേസില്‍ സ്വപ്‌നയുടെ കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.