Thursday, April 24, 2025 9:51 pm

ഇടതുപക്ഷത്തിന് ഇണങ്ങാത്ത ജീവിതശൈലി : മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ. ഇടതുപക്ഷം തൊഴിലാളി വർഗ്ഗത്തിനായി നിലകൊള്ളുമ്പോൾ അതിന് ഇണങ്ങാത്ത ജീവിതശൈലി നേതാക്കന്മാർ അനുവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പറച്ചിലും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന വ്യാഖ്യാനം ഇതിലൂടെയുണ്ടാകും. അത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പ്രസ്താവനകൾക്ക് ചില മൂല്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് നിർണായകമായ തെരഞ്ഞെടുപ്പാണ്. എല്ലാ പാർട്ടികളും മുഴുവൻ ആയുധങ്ങളും എടുത്തു പ്രയോഗിക്കേണ്ട തെരഞ്ഞെടുപ്പാണ് ഇത്.

മുഖ്യമന്ത്രി പിണറായി വിജയനെ പശ്ചിമ ബംഗാളിലും ബീഹാറിലും അടക്കം സിപിഎം ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ അത് ആ പാര്‍ട്ടി തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. അതിനകത്ത് ഫോര്‍വേര്‍ഡ് ബ്ലോക്കിന് അഭിപ്രായം പറയേണ്ട കാര്യമില്ല. പക്ഷെ കേരളത്തിലെ ഇടതു പാർട്ടികളിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ ഇടതുപാര്‍ട്ടികളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നതാണ്. അത്തരം നടപടികൾ സിപിഎമ്മിന് മാത്രമല്ല രാജ്യത്തെ എല്ലാ ഇടതു പാർട്ടികൾക്കും ദോഷം ചെയ്യുമെന്നും ജി ദേവരാജൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. കുന്ദമംഗലത്ത് രണ്ട് ഇടങ്ങളിൽ നിന്നായി...

ഇസ്രായേൽ മന്ത്രി ബെന്‍ ഗ്വിറിന് പ്രവേശനം നിഷേധിച്ച് അമേരിക്കൻ സിനഗോഗുകൾ

0
വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനിടെ ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ...

പത്തനംതിട്ടയിൽ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ് പിടിയിൽ

0
പത്തനംതിട്ട: ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ്...

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും എൽഡിഎഫ് ആണ് ശരിയെന്നും സിപിഐ...