തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ് രണ്ടിന് മരിച്ചു. 4 നിലകളിലായി പ്രവർത്തിക്കുന്ന റവന്യൂ ടവറിൽ നിരവധി സർക്കാർ ഓഫീസുകളും കോടതികൾ എന്നിവ പ്രവർത്തിച്ച് വരുന്നുണ്ട്. ദിവസവും നിരവധി കാര്യങ്ങൾക്കായി കുറഞ്ഞത് ആയിരം പേരെങ്കിലും ഇവിടെ വന്ന് പോകുന്നുണ്ട്. പ്രായമായവർ, ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർ ഉൾപ്പെടെ വന്ന് പോകുന്ന റവന്യൂ ടവറിലെ ലിഫ്റ്റ് പ്രവർത്തനങ്ങൾ വളരെ മോശമായിരുന്നു. ലിഫ്റ്റിൽ ആളുകൾ കുടുങ്ങുക, പ്രവർത്തന രഹിതമായി നാളുകളായി കിടക്കുക തുടങ്ങി വളരെ ഏറെ പരാതികൾ ഉണ്ട്. രണ്ട് ലിഫ്റ്റും കേടായപ്പോൾ ഒരെണ്ണം പുതിയത് വന്നെങ്കിലും കേവലം 7 ദിവസമാണ് പുതിയ ലിഫ്റ്റ് പ്രവർത്തിച്ചത്. 7 ദിവസം പ്രവർത്തിച്ചപ്പോൾ ലിഫ്റ്റ് പ്രവർത്തനം നിലച്ച് പോയെങ്കിൽ അതിൻ്റെ പിന്നിൽ അഴിമതി കഥകൾ ഉണ്ടോ എന്ന് വകുപ്പുകൾ പരിശോധിക്കേണ്ടതാണ്. അടിയന്തിര പ്രാധാന്യത്തോടെ ലിഫ്റ്റ് പ്രവർത്തനം പൂർണ്ണ തോതിൽ പുനഃസ്ഥാപിക്കാനും പിന്നിലെ അഴിമതി നടന്നു എങ്കിൽ പുറത്ത് കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് മന്ത്രിക്ക് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം പരാതി നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1