കോട്ടയം: ലോക്ക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടയം ചങ്ങനാശേരിയില്‍ 45 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ചങ്ങനാശേരി പൂവം സ്വദേശിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ 45 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
RECENT NEWS
Advertisment