ചെന്നൈ: അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് നടനും ഗായകനുമായ ഭൂപതി ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. അന്തരിച്ച തമിഴ് നടി മനോരമയുടെ മകനാണ് ഭൂപതി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉറക്ക ഗുളിക കഴിച്ച് അവശ നിലയില്‍ നടന്‍ ആശുപത്രിയില്‍
RECENT NEWS
Advertisment