റാന്നി : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം സമുഹത്തിനാകമാനം ദോഷം ചെയ്യുമെന്നും യുവജനങ്ങളുടെ ശേഷിക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നും മദ്യനിരോധന സമിതി റാന്നി താലുക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല കോ ഓർഡിനേറ്റർ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ ഉദ്ഘാടനം ചെയ്തു. ജോർജ് സി മാത്യു, അനിൽ ചെറിയാൻ, ബിജു ചാക്കോ, സാംകുട്ടി പാലായ്ക്കാമണ്ണിൽ, കുഞ്ഞുമോൻ വാകത്താനം, വേണു തോട്ടമൺ എന്നിവർ പ്രസംഗിച്ചു.