പാലക്കാട്: അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത് നടത്തിയ രണ്ട് പേരെ പിടികൂടിയെന്ന് എക്സൈസ്. മണ്ണാര്‍ക്കാട് ആനമൂളി ഫോറസ്റ്റ് ചെക്കുപോസ്റ്റിന് സമീപത്ത് വച്ചാണ് ബൈക്കില്‍ കൊണ്ടുവന്ന 48 ലിറ്റര്‍ ജവാന് മദ്യം പിടികൂടിയത്. മണ്ണാര്‍ക്കാട് കള്ളമല സ്വദേശി അബ്ദുള്‍ സലാം എന്നയാളെ സംഭവ സ്ഥലത്ത് വച്ചും മണലടി സ്വദേശി ഷബീറിനെ മണ്ണാര്‍ക്കാട് വച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോജ് വി.എയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബീവറേജ് ഷോപ്പില്‍ നിന്നും പല സമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് ഇവര്‍ അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നത്. രണ്ട് വലിയ ഷോള്‍ഡര്‍ ബാഗുകളിലായാണ് ഇവര്‍ മദ്യം കൊണ്ടുവന്നത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിര്‍ത്താതെ പോയ ഇവരുടെ ഇരുചക്ര വാഹനത്തെ സാഹസികമായി പിന്തുടര്ന്നാണ് മദ്യം പിടികൂടിയതെന്നും എക്സൈസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.