Thursday, May 15, 2025 1:03 am

ഇന്ത്യയിലെ ഈ ജനപ്രിയ കാറുകൾ ഇവിയിലേക്ക് മാറാൻ തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ വൈദ്യുത വാഹന (ഇവി) വിൽപ്പന തുടർച്ചയായി വർധിക്കുന്നു. 2023 ഒക്ടോബറിൽ 7,210 ഇലക്ട്രിക് ഫോർ വീലറുകൾ വാഹന വിപണിയിൽ വിറ്റു. ഇവി വാഹന വിൽപ്പന വർദ്ധിക്കുന്നത് കണക്കിലെടുത്ത് നിരവധി കാർ നിർമ്മാതാക്കൾ ഇവിയിലേക്ക് മാറുകയാണ്. വരാനിരിക്കുന്ന ഇ.വി വാഹനങ്ങളെ പരിചയപ്പെടുത്താം.
മഹീന്ദ്ര ഥാർ/ സ്‌കോർപിയോ/XUV700
ജനപ്രിയമായ ഥാർ, സ്‌കോർപിയോ, XUV700 എസ്യുവികളുടെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കാനുള്ള ഉദ്ദേശം മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. അടുത്ത 2-3 വർഷത്തിനുള്ളിൽ ഇവി പതിപ്പ് എത്തും. ഒരു മണിക്കൂറിൽ 60-80kWh വരെയുള്ള ബാറ്ററി പാക്ക് വാഹനം സ്പോർട് ചെയ്യും. ഇത് 400km-450km റേഞ്ച് റേഞ്ചാണ് വാഹനം നൽകുന്നത്. മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹീന്ദ്ര സ്‌കോർപിയോ ഇവി, ഥാർ ഇവി, XUV.e8 എന്നിവയാവും വാഹന വിപണിയിൽ എത്തുക.
ടാറ്റ ഹാരിയർ/സഫാരി/ പഞ്ച്
ടാറ്റ മോട്ടോഴ്സ് ഈ വർഷം അവസാനത്തോടെ പഞ്ച് ഇവി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഹാരിയർ ഇവി, സഫാരി ഇവി എന്നിവ പുറത്തിറക്കും. ഈ വരാനിരിക്കുന്ന ഇവികൾ ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (ഒഎംസി) ഇന്ധന ഔട്ട്ലെറ്റുകളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ച് ഹൈവേകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനും ടാറ്റ പദ്ധതിയിടുന്നു.

ഹ്യുണ്ടായ് ക്രെറ്റ/ എക്സ്റ്റർ
വിപണി വിജയത്തിന് പേരുകേട്ട ഹ്യൂണ്ടായ് ക്രെറ്റയും എക്സ്റ്റർ എസ്യുവികളും നിലവിൽ ഇലക്ട്രിക് വേരിയന്റുകളുടെ പ്രാരംഭ പരീക്ഷണത്തിലാണ്. കോന ഇവിയിൽ 100 കിലോവാട്ട് പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് മോട്ടോറാവും ഘടിപ്പിക്കുക. 39.2 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാവും ക്രെറ്റ ഇവിയിൽ സജീകരിക്കുക. ഇവ രണ്ടും 2025-ന്റെ തുടക്കത്തിൽ വിപണിയിലെത്തും.
ഹോണ്ട എലിവേറ്റ്
എലിവേറ്റ് ഹൈബ്രിഡ് ഒഴിവാക്കാനും പകരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റ് ഇവി അവതരിപ്പിക്കാനും ഹോണ്ട കാർസ് ഇന്ത്യ തീരുമാനിച്ചു . ഈ ഇലക്ട്രിക് എസ്യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2030 ഓടെ ഇവികൾ ഉൾപ്പെടെ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

മാരുതി സുസുക്കി വാഗൺആർ/ ജിംനി
2030 സാമ്പത്തിക വർഷത്തോടെ ആറ് പുതിയ ഇവികൾ അവതരിപ്പിക്കുന്നതാണ് മാരുതി സുസുക്കിയുടെ പദ്ധതി. ഈ സമയപരിധിക്കുള്ളിൽ 60 ശതമാനം ഐസിഇ വാഹനങ്ങൾ (സിഎൻജി, ബയോഗ്യാസ്, എത്തനോൾ മിശ്രിത ഇന്ധനം ഉൾപ്പെടെ) മാരുതി എത്തിച്ചുകഴിഞ്ഞു. 25 ശതമാനം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, 15 ശതമാനം ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ വിപണിപിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റെനോ ക്വിഡ്
അടുത്ത രണ്ടുമുതൽ മൂന്ന് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ മോഡലുകളുമായി റെനോ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപുലീകരിക്കും. ഈ പ്ലാനിൽ മൂന്ന് ഫെയ്സ്ലിഫ്റ്റുകളും (ക്വിഡ്, കിഗർ, ട്രൈബർ) ക്വിഡ് ഇവി ഉൾപ്പെടെയുള്ള നിരവധി ഇവികളും ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ റെനോ ക്വിഡ് ഇവി ഇതിനകം തന്നെ ഡാസിയ സ്പ്രിംഗ് ഇവി ആയി ലഭ്യമാണ്. 2024 അവസാനമോ 2025 ആദ്യമോ ഇന്ത്യൻ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....