Friday, June 28, 2024 6:00 pm

സാഹിത്യചർച്ചയായ ‘അക്ഷരമുറ്റം’ പരിപാടി ജൂൺ 30ന് അടൂരിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അടൂർ എസ്.ബി. ബുക്സ് സ്റ്റാളിൻ്റെ സഹകരണത്തോടെ വീട്ടുമുറ്റത്ത് നടത്തുന്ന സാഹിത്യചർച്ചയായ ‘അക്ഷരമുറ്റം’ പരിപാടി ജൂൺ 30ന് രാവിലെ 10 മുതൽ അടൂർ കോടതിയ്ക്ക് സമീപമുള്ള കണിയാംപറമ്പിൽ വീട്ടിൽ നടക്കും. സമകാല സാഹിത്യലോകത്ത് പുതുതലമുറയെയും പഴയതലമുറയെയും ഒരേ പോലെ വായനയിലേക്ക് നയിക്കുകയും ഏറ്റവുമധികം വിൽക്കപ്പെടുകയും ചെയ്യുന്ന ആറ് പുസ്തകങ്ങളാണ് ചർച്ചയ്ക്ക് വിധേയമാക്കുന്നത്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖിൽ പി. ധർമ്മജൻ്റെ ‘റാം C/o ആനന്ദി’, എഴുത്തുകാരി നിമ്ന വിജയിൻ്റെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’, നോവലിസ്റ്റ് ബിനീഷ് പുതുപ്പണത്തിൻ്റെ ‘പ്രേമ നഗരം’, കഥാകൃത്തും നോവലിസ്റ്റും സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ജേക്കബ് ഏബ്രഹാമിൻ്റെ ‘വാൻഗോഗിൻ്റെ കാമുകി’ എന്നീ നോവലുകളും അനുഭവമെഴുത്തിലൂടെ ഏറെ ശ്രദ്ധേയനായ മുഹമ്മദ് അബ്ബാസിൻ്റെ ‘വിശപ്പ്, പ്രണയം, ഉന്മാദം’ എന്ന പുസ്തകവും രണ്ട് പതിറ്റാണ്ട് മുൻപ് എൻ. മോഹനൻ എഴുതി ഇക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആദർശാത്മക പ്രണയത്തിൻ്റെ ജീവൻ തുടിച്ചു നിൽക്കുന്ന കൃതി ‘ഒരിക്കൽ’ എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യുന്നത്.

പ്രശസ്ത സിനിമാ സംവിധായകൻ ഡോ. ബിജു ചർച്ച ഉദ്ഘാടനം ചെയ്യും. കവി കെ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡൻ്റ് ജി. പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിക്കും. എഴുത്തുകൂട്ടം സാംസ്കാരികവേദി സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ വിഷയാവതരണം നടത്തും. നോവലിസ്റ്റുകളായ ജേക്കബ് ഏബ്രഹാം, ബിനീഷ് പുതുപ്പണം എന്നിവർ മുഖ്യാതിഥികളായിരിക്കും. എഴുത്തുകാരുടെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കഥാകൃത്തുക്കളായ ബി. രവികുമാർ, എം. പ്രശാന്ത്, കവി ഡോ.ഷീബ റജികുമാർ എന്നിവർ പങ്കെടുക്കുമെന്നും ചർച്ചയിൽ ഈ പുസ്തകങ്ങളെ അടിസ്ഥാനമാക്കി 15ലധികം പഠനപ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നും എഴുത്തുകൂട്ടം സാംസ്കാരികവേദി ട്രഷറർ ഹരീഷ് റാം, പ്രോഗ്രാം കോഓർഡിനേറ്റർ സി. സുരേഷ് ബാബു എന്നിവർ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷം രൂപ ആരുനേടി? അറിയാം നിര്‍മല്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്....

മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം ; റെയിൽവേ മന്ത്രിയെ കണ്ട് എം കെ രാഘവൻ

0
ദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി...

മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് 1.57 കോടി രൂപയുടെ പുതിയ കെട്ടിടം ; നിര്‍മാണ ഉദ്ഘാടനം...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആരോഗ്യകേരളം പദ്ധതിയില്‍...

‘ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ നാടകം അവതരിപ്പിച്ചു

0
പത്തനംതിട്ട : കേരള ഗ്രന്ഥശാലാ സ്ഥാപകനായ പി.എന്‍. പണിക്കരുടെ 29-ാമത് അനുസ്മരണത്തോടൊപ്പം...