Monday, May 5, 2025 8:44 am

ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം ; ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

ഗാസ : തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് നെതന്യാഹു അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബൈഡൻ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് റഫാ അതിർത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നൽകി.

റഫ അതിർത്തിയിൽ 200 ട്രക്കുകൾ 3000 ടൺ സഹായവുമായി കാത്തു കിടപ്പാണ്. 100 ട്രക്കുകൾക്കെങ്കിലും ഗാസയിലേക്ക് അനുമതി നൽകണമെന്ന് രക്ഷാ സമിതിയിൽ യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താൽ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ആക്രമണമുണ്ടായ അൽ അഹ് ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടപ്പാണ്. ഇന്ധനമില്ലാത്തതിനാൽ യന്ത്ര സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവാത്തത് പ്രതിസന്ധിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി എം. ഗിരിജാ പ്രിയദർശിനി അന്തരിച്ചു

0
ഹൈദരാബാദ് : തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി അന്തരിച്ചു. ജസ്റ്റിസ് എം....

കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധം ; യുഡിഎഫ് സെനറ്റേഴ്സ്...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന്...

ഹൈകമാൻഡ്​​ നീക്കങ്ങളെ​ പ്രതിരോധത്തിലാക്കി കെ. സുധാകരൻ

0
തിരുവനന്തപുരം : തെര​ഞ്ഞെടുപ്പുകൾക്കുമുമ്പ്​ നേതൃമാറ്റത്തിനുള്ള ഹൈകമാൻഡ്​​ നീക്കങ്ങളെ ഒരു പകൽ കൊണ്ട്​...

എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും...