കൊച്ചി: ലിവിങ് ടുഗതർ നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാൽ പങ്കാളിയിൽനിന്ന് സ്ത്രീ നേരിട്ട പീഡനങ്ങളെ ഗാർഹികപീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവിൽനിന്നോ ബന്ധുക്കളിൽനിന്നോ ഭാര്യ പീഡനത്തിനിരയാകുമ്പോഴാണ് ഗാർഹികപീഡന നിയമപ്രകാരമുള്ള കുറ്റം ബാധകമാകുക. അതിന് നിയമപരമായ വിവാഹം അനിവാര്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. പങ്കാളിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തതിനെതിരേ എറണാകുളം ഉദയംപേരൂർ സ്വദേശി ഫയൽചെയ്ത ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാൽ കേസിലെ തുടർനടപടികൾ കോടതി റദ്ദാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.