തിരുവനന്തപുരം : ലോക് താന്ത്രിക് ജനതാ ദളിനും (എല്‍ജെഡി) ജനതാ ദള്‍ എസിനും മൂന്ന് വീതം സീറ്റുകള്‍ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. വടകര, കല്‍പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളാണ് എല്‍ജെഡിക്ക് ലഭിച്ചിട്ടുള്ളത്. നാല് സീറ്റുകളാണ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നത്. കോവളം, തിരുവല്ല, ചിറ്റൂര്‍ എന്നീ സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചിരിക്കുന്നത്. കോവളത്ത് നീലലോഹിതദാസ് നാടാര്‍ മത്സരിക്കും. ചിറ്റൂരില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസും വീണ്ടും മത്സരിക്കും.
അതേസമയം യോഗത്തില്‍ പ്രതിഷേധവുമായി എല്‍ജെഡി. മൂന്നു സീറ്റ് നല്കാനുളള തീരുമാനത്തിലാണ് എല്‍.ജെ.ഡി പ്രതിഷേധം. എം.വി ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരിസും യോഗത്തിനെത്തില്ല. വര്‍ഗീസ് ജോര്‍ജ് എല്‍.ഡി.എഫ് യോഗത്തില്‍ അതൃപ്തി അറിയിക്കും. ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാവാതെയാണ് ഇടതുമുന്നണി യോഗം ചേരുന്നത്. ജോസ് കെ മാണിക്ക് നല്‍കിയ അമിത പരിഗണയില്‍ സിപിഐ എതിര്‍പ്പറിയിക്കും.