ന്യൂഡല്‍ഹി : ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാറും ഭർത്താവും ബാങ്കിന്‍റെ തലപ്പത്തായിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് ക്രമരഹിതമായി 3,000 കോടി രൂപയുടെ വായ്പ നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബറിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കൊച്ചാർ വായ്പാ ക്രമക്കേട് ആരോപണത്തെ തുടർന്ന് പദവിയിൽ നിന്ന് പുറത്തായിരുന്നു. 2009 ലും 2011 ലും ഐ.സി.ഐ.സി.ഐ ബാങ്കിലെ തന്‍റെ പദവി ദുരുപയോഗം ചെയ്യുകയും വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വേണുഗോപാൽ ദൂതിന് വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് കൊച്ചാറിനെതിരായ ആരോപണം.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.