പള്ളുരുത്തി: കുടുംബശ്രീയുടെ പേരില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പള്ളുരുത്തിയില്‍ രണ്ടു പേരെ പോലീസ് പിടികൂടി. പള്ളുരുത്തി സ്വദേശികളായ എസ്ഡിപിവൈ റോഡില്‍ കളത്തിപ്പറമ്പ് ദീപ (41), നമ്പ്യാപുരം തൈക്കൂട്ട് പറമ്പില്‍ നിഷ (41) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രണ്ട് പേരും തട്ടിപ്പിലെ പ്രധാന ഏജന്‍റുമാരാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ നിഷ ‘ദൃശ്യ’ എന്ന കുടുംബശ്രീ ഗ്രൂപ്പിലെ അംഗവും ദീപ മൈക്രോഫിനാൻസ്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി ആവശ്യക്കാരെ കണ്ടെത്തുന്ന ആളുമാണ്. ഇത്തരത്തില്‍ മൈക്രോ ഫിനാൻസ് വായ്പയ്ക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏഴ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നായി ഒരു കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
അന്വേഷണത്തിൻ കൗണ്‍സിലര്‍മാരുടെ സീലും ഒപ്പും വ്യാജമാണെന്ന് ആദ്യ ഘട്ടത്തില്‍ പോലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് ഇന്നലെ രാവിലെയാണ് പോലീസ് ഇരുവരെയും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ വായ്പാ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്.
നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളുടെ പേരിലാണ് അറസ്റ്റിലായവര്‍ തട്ടിപ്പ് നടത്തിയത്. പശ്ചിമകൊച്ചി മേഖലയിലെ ചില ഡിവിഷനുകളിലാണ് കൗണ്‍സിലര്‍, സിഡിഎസ്, എഡിഎസ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വ്യാജ ഒപ്പും സീലും രേഖകളും തയാറാക്കി ഇവര്‍ തട്ടിപ്പു നടത്തിയത്. തട്ടിപ്പ് പുറത്ത് വന്നതോടെ നിരവധി വീട്ടമ്മമാരെ പോലീസ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരുന്നു. വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് തട്ടിപ്പിനായി സമര്‍പ്പിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു.
കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരായ വി.എ ശ്രീജിത്ത്, പി.എസ്. വിജു എന്നിവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം പോലീസ് ശക്തമാക്കിയത്. പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍റെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. മനോജ്, പള്ളുരുത്തി പോലീസ് ഇൻസ്പെക്ടര്‍ കെ.എസ്. ജയൻ, എസ്‌ഐമാരായ മനോജ്, മുനീര്‍, സിബി ടി. ദാസ്, എഎസ്‌ഐ സമദ്, സിപിഒ സവിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033