തിരുവനന്തപുരം: ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യ പ്രചാരണമവസാനിക്കാന്‍ ഒരു പകല്‍ദൂരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6912 വാര്‍ഡുകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് െകാല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് (5) വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റി. പ്രചാരണമവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണം ആരെ തുണക്കുമെന്നതിന്റെ നെഞ്ചിടിപ്പിലാണ് രാഷ്ട്രീയക്യാമ്പുകള്‍.
പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും അനൗണ്‍സ്മെന്റ് വാഹനങ്ങളുമെല്ലാം അവസാന മണിക്കൂറില്‍ പ്രധാന ജങ്ഷനില്കൂടിയുള്ള കലാശക്കൊട്ട് ഇക്കുറിയുണ്ടാവില്ല. കോവിഡ് ആയതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമുണ്ട്. കോവിഡ് ബാധിതര്‍ക്ക് സമ്മതിദാനാവകാശം ഉറപ്പുവരുത്തി എന്നതിലൂടെ ചരിത്രത്തിലും ഇടം പിടിക്കുകയാണ് ഈ തെരഞ്ഞെടുപ്പ്.
ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ചയാണ് പോളിങ് എങ്കിലും ഡിസംബര്‍ രണ്ട് മുതല്‍ തന്നെ കോവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു.