തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിശ്ചയിക്കാൻ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.
സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായ സ്ഥലങ്ങളിൽ നറുക്കെടുപ്പിന് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പു നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനർവിജ്ഞാപനവും നറുക്കെടുപ്പും.