Monday, April 21, 2025 2:37 pm

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടിംങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച്‌ വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10 ന് തുടങ്ങും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍:
പത്തനംതിട്ട-കലഞ്ഞൂര്‍- പല്ലൂര്‍, ആലപ്പുഴ-മുട്ടാര്‍-നാലുതോട്, കോട്ടയം- എലിക്കുളം- ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂര്‍- ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോര്‍ത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂര്‍, വണ്ടൂര്‍- മുടപ്പിലാശ്ശേരി, തലക്കാട്- പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്- വളയം- കല്ലുനിര, കണ്ണൂര്‍- ആറളം- വീര്‍പ്പാട് എന്നീ ഗ്രാമപ്പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം- നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം- പിറവം- കരക്കോട്, വയനാട്- സുല്‍ത്താന്‍ ബത്തേരി- പഴേരി എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേപ്പാളിൽ ആർപിപി മാർച്ച്

0
കാ​​ഠ്മ​​ണ്ഡു: രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേ​​പ്പാ​​ളി​​ൻറെ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ഠ്മ​​ണ്ഡു​​വി​​ൽ രാ​​ഷ്‌​​ട്രീ​​യ പ്ര​​ജാ​​ത​​ന്ത്ര പാ​​ർ​​ട്ടി...

17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് സ​മ്മാ​നി​ക്കും

0
ന‍്യൂ​ഡ​ൽ​ഹി: 17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

മുർഷിദാബാദ് ആക്രമണം : സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിൽ

0
മുർഷിദാബാദ്: മുർഷിദാബാദ് ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രധാന...

2025-26 വര്‍ഷത്തെ ബിസിസിഐയുടെ വാര്‍ഷികക്കരാര്‍ ലിസ്റ്റ് പുറത്തുവിട്ടു

0
മും​ബൈ: ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ന്നി​വ​രെ വീ​ണ്ടും ബി​സി​സി​ഐ വാ​ര്‍​ഷി​ക...