Thursday, May 8, 2025 2:52 pm

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ; യുഡിഎഫിനും എൽ‍ഡിഎഫിനും 9 സീറ്റ് ; ബിജെപിക്ക് ഒരു സീറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ 19 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും 9 സീറ്റു വീതം ലഭിച്ചു. ബിജെപിക്ക് ഒരു സീറ്റ് കിട്ടി. ബിജെപിക്കും ജനപക്ഷത്തിനും ഓരോ സീറ്റ് നഷ്ടമായി. 3 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു. നിലവിലുണ്ടായിരുന്ന 4 സീറ്റ് നഷ്ടമായെങ്കിലും പുതിയ നാലെണ്ണം പിടിച്ചെടുത്ത് എൽഡിഎഫ് എണ്ണം നിലനിർത്തി.

ബിജെപിയുടെ 2 സിറ്റിങ് സീറ്റും ജനപക്ഷത്തിന്റെ ഒരു സീറ്റും യുഡിഎഫിന്റെ ഒരു സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ 3 സീറ്റ് യുഡിഎഫും ഒരെണ്ണം ബിജെപിയുമാണ് പിടിച്ചത്. 9 ജില്ലകളിലായി 2 കോർപറേഷൻ, 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

∙ എൽഡിഎഫ് പുതിയതായി പിടിച്ചെടുത്തത്: പൂഞ്ഞാർ പെരുനിലം വാർഡ് (ജനപക്ഷ‍ത്തിൽ നിന്ന്), കോഴിക്കോട് പുതുപ്പാടി കണ‍ലാട് വാർഡ് (യുഡിഎഫിൽനിന്ന്), എറണാകുളം നെല്ലിക്കുഴി തുളുശേരിക്കവല വാർഡ്, കൊല്ലം അഞ്ചൽ തഴമേൽ വാർഡ് (ബിജെപിയിൽ നിന്ന്).

∙ യുഡ‍ിഎഫ് പിടിച്ചെടുത്തത്: പത്തനംതിട്ട മൈലപ്ര അഞ്ചാം വാർഡ്, കണ്ണൂർ ചെറുതാഴം കക്കോണി, പാലക്കാട് മുതലമട പറയമ്പള്ളം (എൽഡിഎഫിൽനിന്ന്)

∙ ബിജെപി പിടിച്ചെടുത്തത്: പാലക്കാട് കാഞ്ഞിരപ്പുഴ കല്ല‍മല (എൽഡിഎഫിൽനിന്ന്)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന...

സംസ്ഥാനത്ത് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില...

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതപരിഷ്‌കാരം ; യാത്രക്കാർ ആശയക്കുഴപ്പത്തിൽ

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതപരിഷ്‌കാരം ബുധനാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയെങ്കിലും...