പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന വികസന ഫണ്ട് വെട്ടിക്കുറച്ച് പ്രാദേശിക വികസനം പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷം കഴിയാറായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട തുക സര്‍ക്കാര്‍ കൈമാറാത്തതില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ധര്‍ണ്ണ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ കവാടത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെന്‍ഷനുകളില്‍ ആറുമാസത്തെ കുടിശ്ശിക വരുത്തുകയും ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനവഞ്ചന കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കെ. ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ ജില്ലാ ചെയര്‍മാന്‍ സജി കൊട്ടയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, ജെറി മാത്യു സാം, പ്രൊഫ. പി.കെ മോഹന്‍രാജ്, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അബ്ദുള്‍കലാം ആസാദ്, മേഴ്സി വര്‍ഗീസ്, ആന്‍സി തോമസ്, അഖില്‍ അഴൂര്‍, അംബിക വേണു, ആനി സജി, സജി .കെ സൈമണ്‍, ഏബല്‍ മാത്യു, അഷറഫ് അപ്പാക്കുട്ടി, അജിത്ത് മണ്ണില്‍, സജി അലക്സാണ്ടര്‍, അജേഷ് കോയിക്കല്‍, സജിനി മോഹന്‍, രാജു നെടുവേലിമണ്ണില്‍, ജോസ് കൊടുന്തറ, ജി.ആര്‍ ബാലചന്ദ്രന്‍, എസ്. ഫാത്തിമ, അഖില്‍ സന്തോഷ്, റെജി പാറപ്പാട്ട്, ബാബു പൂവപ്പള്ളില്‍, രാമചന്ദ്രന്‍ നായര്‍, അനന്തു അശോക് എന്നിവര്‍ പ്രസംഗിച്ചു.