Sunday, April 13, 2025 4:18 pm

മാധ്യമ സ്ഥാപനങ്ങളുടെ അടിത്തറ പ്രാദേശിക മാധ്യമപ്രവർത്തകരാണ് : മന്ത്രി ജി. അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സാധ്യമായ മാർഗങ്ങൾ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ മുഖ്യധാരയിൽ നിന്ന് പിന്നോട്ടു പോകരുത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവർത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ‘ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി. അനിൽ. കേരളത്തിൽ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യമേറുന്ന രീതി നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.വി സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണന്ന് എം.എ.എ പറഞ്ഞു. ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ്മാരായ സനിൽ അടൂർ, എം.എ ഷാജി, മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് കാസർകോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരൻ, വനിതാ കമ്മിറ്റി കൺവീനർ ആഷ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലുർ രക്തകണ്ഠ സ്വമിക്ഷേത്രത്തില്‍ ഉത്സവ കമ്മിറ്റി രൂപവത്കരിച്ചു

0
ഐമാലി കിഴക്ക് : ഓമല്ലുർ രക്തകണ്ഠ സ്വമിക്ഷേത്രത്തിലെ ആറാം ഉത്സവം...

യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : 20 പേർ മരിച്ചു

0
യുക്രെയിൻ: യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക്...

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ്

0
ചേർത്തല : സാമൂഹികനീതി ലക്ഷ്യമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ് ;...

0
ആലപ്പുഴ: പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ...