ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടില്‍ വടക്കതില്‍ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടില്‍ സുഹൈല്‍ (45) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ
റെയില്‍വേ സ്റ്റേഷന് സമീപം കുറ്റിയില്‍ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദുവാണ് ആക്രമണത്തിന് ഇരയായത്.
ബിന്ദുവിനോട് സൈലന്‍സറില്‍ നിന്ന് പുകവരുന്നതായി പറയുകയും സഹായിക്കാനെന്ന വ്യാജേന സ്‌കൂട്ടറിനടുത്തെത്തി കണ്ണില്‍ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലടക്കം പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നില്‍ക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു.