യുപി : ക്ലാസ് മുറിയിൽ വെച്ച് പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്‍റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ചായിബാസയിലാണ് സംഭവം. യുപി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികളാണ് അധ്യാപകൻ തങ്ങളെ അശ്ലീലവീഡിയോ കാണിച്ചെന്നും തെറ്റായി സ്പർശിച്ചെന്നും മാതാപിതാക്കളോട് പരാതി പറഞ്ഞത്. അധ്യാപകനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് നാട്ടുകൂട്ടം ചേർന്ന് അധ്യാപകനെ ശിക്ഷിക്കാൻ തീരുമാനിച്ചത്. അങ്ങനെയായിരുന്നു നാട്ടുകാരുടെ കരിയഭിഷേകം നടന്നത്.
പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്‍റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു
RECENT NEWS
Advertisment