തിരുവനന്തപുരം : ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി. നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ. ടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16-ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തിലെ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.