തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറക്കി. രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് നാല് സോണുകള്‍ തിരിച്ചാണ് നിയന്ത്രണം. മാര്‍ഗരേഖയനുസരിച്ച് ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്ന തരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും. അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ക്രമീകരണങ്ങള്‍ ബാധകമല്ല.
റെഡ്‌സോണ്‍, ഓറഞ്ച് എ, ഓറഞ്ച ബി എന്നീ സോണുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. റെഡ് സോണില്‍ മെയ് 3 വരെ പൂര്‍ണനിയന്ത്രണം തുടരും. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മെയ് മൂന്ന് വരെ പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ഓറഞ്ച് എയില്‍ വരുന്നത് പത്തനംതിട്ട, എറണാകുളു, കൊല്ലം എന്നീ മൂന്ന് ജില്ലകളാണ്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗികനിയന്ത്രണം തുടരും. ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്. അവിടെ ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകും.
ഗ്രീന്‍ സോണില്‍ കോട്ടയം ഇടുക്കി എന്നീ ജില്ലകളാണ്. 20ന് ശേഷം നിയന്ത്രണത്തില്‍ ഇളവ് ഉണ്ടാകും