Wednesday, June 26, 2024 9:15 am

ലോക്ക് ഡൗൺ: കൂടുതൽ അവശ്യ സർവ്വീസുകളെ പോലീസ് പാസ്സിൽ നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവശ്യസർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഇവരൊക്കെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പോകുമ്പോൾ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും പോലീസ് അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ, ആംബുലൻസ് സർവ്വീസ് ജിവനക്കാർ തുടങ്ങിയവരെ പോലീസ് പാസ്സിൽ നിന്ന് പുതിയതായി ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ ലാബ് ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ എന്നിവരെയും ഒഴിവാക്കി. ഇതിനു പുറമേ യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷാ ജീവനക്കാർ, പാചകവാതക വിതരണക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ എന്നിവരെയും പാസ്സിൽ നിന്ന് ഒഴിവാക്കിയതായി പോലീസ് അറിയിച്ചു.

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് കോഴിക്കോട് ഇന്ന് രാവിലെ പത്തു മണി വരെ പോലീസ് പിടിച്ചെടുത്തത് 113 വാഹനങ്ങളാണ്. പോലീസ് നിർദ്ദേശം ലംഘിച്ച് തിരുവനന്തപുരത്ത് നിരവധി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ കേസെടുത്ത് നടപടി ശക്തമാക്കാൻ പോലീസ് കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ പോലീസ് നിർദ്ദേശം ലംഘിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. കൊച്ചിയിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഈ വാഹനങ്ങൾ 21 ദിവസത്തേക്ക് വിട്ടുനല്കില്ലെന്നും പോലീസ് അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ പ്രകോപനം ; പിന്നാലെ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ്...

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തിൽ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത...

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത്...

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി

0
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള...

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

0
കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന...