പത്തനംതിട്ട : ലോക്ക്ഡൗണ്‍ 17 വരെ നീട്ടുകയും ഇളവുകള്‍ ഏറെ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞദിവസം വിലക്കുകളുടെ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. ശനിയാഴ്ച വൈകിട്ട് നാലുമുതല്‍ ഞായറാഴ്ച വൈകിട്ട് നാലുവരെ റിപ്പോര്‍ട്ടായത് 358 കേസുകള്‍. 358പേര്‍ അറസ്റ്റിലാകുകയും 271 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ഓറഞ്ച് മേഖലയില്‍പ്പെടുന്ന ജില്ലയില്‍ ചരക്കു വാഹനങ്ങള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാഴ്‌സലിനു മാത്രം റസ്റ്റോറന്റ് കള്‍, കൊറിയര്‍ സര്‍വീസുകള്‍, ഒറ്റ നിലയിലുള്ള തുണിക്കടകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ടെന്നും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
The post അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാഴ്‌സലിനു മാത്രം ഹോട്ടലുകള്‍ , കൊറിയര്‍ സര്‍വീസുകള്‍, ഒറ്റ നിലയിലുള്ള തുണിക്കടകള്‍ എന്നിവ മാത്രം തുറക്കാം appeared first on Pathanamthitta Media.