Monday, April 21, 2025 7:34 pm

ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന്​ ഡി.ജി.പി അറിയിച്ചു. യാത്രകള്‍ നിയന്ത്രിക്കുന്നതിന്​ ജില്ലാ പോലീസ്​ മേധാവിമാര്‍ക്ക് ഡി.ജി.പി​ നിര്‍ദേശവും നല്‍കി.

പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കാണ്​ ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയില്‍ ചേരാനും യാത്രയാവാം. യാത്രികര്‍ സത്യവാങ്​മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്​ഡൗണ്‍ ഇളവിന്റെ ഭാഗമായി തുറന്ന കടകള്‍ക്ക്​ മുന്നില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്​. സാമൂഹിക അകലം പാലി​ച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ ലോക്​ഡൗണിന്റെ  മൂന്നാംഘട്ടത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, തുണിക്കട, ചെരിപ്പ്​കട, കുട്ടികള്‍ക്ക്​ ആവശ്യമുള്ള പുസ്​തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയ  ചില സ്ഥാപനങ്ങള്‍ക്ക്​ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി ; ആർസിബിക്കെതിരെയും സഞ്ജു കളിക്കില്ല

0
ജയ്പൂർ: ഐപിഎല്ലിൽ നിലനിൽപ്പിനായി പോരാടുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക്...

കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിൽ

0
കോന്നി : നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നിയുടെ ചരിത്ര സ്മാരകമായ...

ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ക്രൈസ്തവസഭാ നേതാക്കൾ

0
കോഴിക്കോട്: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രൈസ്തവസഭാ നേതാക്കൾ. ജനകീയനായ മാർപ്പാപ്പയെ ആണ്...

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുര്‍ഷിദാബാദ് സന്ദര്‍ശിക്കാത്തതിനെതിരെ ബിജെപി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി....