Friday, May 9, 2025 7:24 pm

ലോക്ഡൗൺ ലംഘനം : ഡല്‍ഹി കേരള ഹൗസിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ചെലവിൽ വിരുന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ഡല്‍ഹി കേരള ഹൗസിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ചെലവിൽ വിരുന്ന്. ഡല്‍ഹിയിലെ ഭക്ഷണശാലകൾ അടഞ്ഞ് കിടക്കുമ്പോഴാണ് കേരള ഹൗസിന്റെ ചട്ടലംഘനം. എന്നാൽ ജീവനക്കാരുടെ ക്ഷണം സ്വീകരിച്ച് അവർക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നെന്നാണ് റസിഡന്റ് കമ്മീഷണറുടെ പ്രതികരണം.

ബുധനാഴ്ച ഡല്‍ഹിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ മലയാളികളെ കയറ്റിവിട്ടതിന്റെ സന്തോഷത്തിലാണ് കേരള ഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമ്മീഷണർ വിരുന്ന് നൽകിയത്. യാത്ര ക്രമീകരണം നടത്തിയ സംഘത്തിലുള്ള ജീവനക്കാർക്കായിരുന്നു സൽക്കാരം. ഇതുവരെ അടഞ്ഞ് കിടന്നിരുന്ന ക്യാന്റീൻ തുറക്കാനും വിരുന്ന് നടത്താനും റസിഡന്റ് കമ്മീഷണർ നിർദ്ദേശം നൽകുകയായിരുന്നു. എട്ട് മണിയോടെ നടന്ന സൽക്കാരത്തിൽ പൊറോട്ട, പുലാവ്, മട്ടൻ കറി, കോഴിക്കറി ഉൾപ്പടെയുള്ള വിഭവങ്ങൾ വിളമ്പി.

വിലക്ക് ലംഘിച്ച് നടന്ന വിരുന്നിൽ അമ്പതിലധികം പേർ പങ്കെടുത്തു. ഇവർക്കൊപ്പം റസിഡന്റ് കമ്മീഷണറും മുഴുവൻ സമയവും ഉണ്ടായിരുന്നു. ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കുന്നതിനും കൂട്ടം കൂടുന്നതിനും ഡല്‍ഹിയിൽ ഇപ്പോഴും വിലക്ക് തുടരുകയാണ്. അതിനിടെയാണ് സംസ്ഥാന സർക്കാർ കേരള ഹൗസിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി

0
ദില്ലി: ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ...

വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

0
കൊച്ചി : വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ...

ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ

0
കോഴിക്കോട്: തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ....

മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ മഞ്ഞകടമ്പ് - ആനകുത്തി ജംഗ്ഷനുകള്‍ക്കിടയില്‍...