Friday, July 4, 2025 8:14 pm

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ജൂണ്‍ അവസാനത്തോടെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ജൂണ്‍ അവസാനത്തോടെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം. ജൂണ്‍ 21 നും 28 നും ഇടയില്‍ കൊവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഈ കാലയളവില്‍ പ്രതിദിനം 7,000-7,500 പോസിറ്റീവ് കേസുകള്‍ കണ്ടേക്കാമെന്നും ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദുലാല്‍ ബൈരാഗിയും സംഘവും നടത്തിയ പഠനം വിലയിരുത്തുന്നു.

ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും  പഠനത്തിലുണ്ട്. ജൂലായ് രണ്ടാം വാരം മുതല്‍ ദിവസേന സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് കണ്ടേക്കാമെന്നും പഠനത്തില്‍ അംഗമായിരുന്ന ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

കൊവിഡിനെതിരായ നടപടികളും പരിശോധനയും വര്‍ദ്ധിച്ചതോടെ ഒക്ടോബറിനുള്ളില്‍ ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒക്ടോബര്‍ ആദ്യ വാരത്തില്‍ അഞ്ച് ലക്ഷത്തില്‍ എത്തുമെന്നും തുടര്‍ന്ന് ഇത് കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങുമെന്നും ബൈരാഗി പറഞ്ഞു. രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് വൈറസ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരുന്നത് തടയാന്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...