Friday, January 17, 2025 10:00 am

തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂലൈ 25 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ  ലോക്ക്ഡൗണ്‍ ജൂലൈ 25 അര്‍ദ്ധരാത്രിവരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 വകുപ്പുകള്‍ പ്രകാരമാണ്  ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഐഎഎസ് അറിയിച്ചു.

ഉത്തരവ് അനുസരിച്ച്‌ ജൂലൈ 28 അര്‍ദ്ധരാത്രി വരെ തിരുവനന്തപുരം നഗരം കര്‍ശനമായ ലോക്ക്ഡൗണില്‍ തുടരും. ഈ ഉത്തരവ് നഗരസഭയിലെ വാര്‍ഡുകള്‍ക്ക് ബാധകമായിരിക്കും. തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി നിശ്ചയിച്ചുകൊണ്ടുള്ള 18.07.2020ലെ ഉത്തരവില്‍ മാറ്റമില്ല.

അതേസമയം ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിപ്പിക്കാം. കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ അതേ സൈറ്റില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയുമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടുത്ത ഗതാഗത കുരുക്കനുഭവിക്കുന്ന ലോക നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും

0
ലോകത്തൊരിടത്തും ഒരിക്കലും കുറവില്ലാത്ത ഒരു കാര്യമേയുള്ളൂ, അതാണ് ട്രാഫിക് ജാം !...

കേരള പോലീസ് വെൽഫെയർ അസോസിയേഷൻ പത്തനംതിട്ടയില്‍ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : കേരള പോലീസ് വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...

ഈ സ്റ്റാമ്പിംഗ് സമ്പ്രദായത്തിന്റെ അപാകതകള്‍ പരിഹരിക്കണം ; കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ

0
തിരുവനന്തപുരം : ആധാരങ്ങൾക്കും മറ്റ് ഇടപാടുകൾക്കുമായി സർക്കാർ അടുത്ത കാലത്ത് നടപ്പിലാക്കിയ...

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് അമ്മാവൻ്റെ ഭീഷണി : ടെക്കിയായ യുവതി ജീവനൊടുക്കി

0
ബെംഗളൂരു: വീണ്ടും ബെംഗളൂരുവിൽ ഒരു ടെക്കി ആത്മഹത്യ കൂടി. അമ്മാവൻ്റെ ഭീഷണിയെത്തുടർന്ന്...