ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്ന ശുപാര്‍ശയുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍. ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള മേഖലകള്‍ തുറന്നു കൊടുക്കണമെന്നാണ് രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍ വ്യക്തമാക്കിയത്. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജ് എന്നിവ അടച്ചിടണം. മറ്റുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ല. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചിലാണ് ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികള്‍ രൂപീകരിച്ചത്.