Thursday, April 3, 2025 5:17 am

അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുംവിധം സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി – പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ്യ മാധ്യമങ്ങളിലൂടെയും എസ്എംഎസ് വഴിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഏഴു ദിവസത്തിനകം തിരികെ പോകുന്നെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും പാലിക്കണം. ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരണം. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയുള്ള രാത്രിയാത്രാ നിരോധനം തുടരുകയാണ്. ഈ സമയങ്ങളില്‍ വളരെ അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്നുള്ള പാസിന്റെ അടിസ്ഥാനത്തില്‍ മാത്രം അനുവദിക്കും.
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടതില്ല. നാലു ചക്ര, മുച്ചക്ര വാഹനങ്ങളില്‍ അനുവദിക്കപ്പെട്ട എണ്ണം യാത്രക്കാരുമായി യാത്രചെയ്യാം. അടുത്തജില്ലകളില്‍നിന്നും വിവിധ തൊഴിലുകള്‍ക്ക് ദിവസവും വരുന്നവര്‍ക്ക് 15 ദിവസം കൂടുമ്പോള്‍ പുതുക്കത്തക്ക വിധത്തിലുള്ള പാസുകള്‍ അനുവദിക്കാവുന്നതാണ്.
65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നത് ജനമൈത്രി പോലീസ് ഉറപ്പാക്കും. ഇതിനു പോലീസ് വോളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ഗുരുതര രോഗമുള്ള ചെറുപ്പക്കാരായ ആളുകളും പുറത്തിറങ്ങരുത്. ഇക്കാര്യത്തിലും പോലീസ് ശ്രദ്ധചെലുത്തും.

മദ്യവില്പനശാലകള്‍ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ബസ്, ഓട്ടോറിക്ഷ സര്‍വീസുകള്‍ എല്ലാ നിബന്ധനകളും പാലിക്കുകയും, പുറത്തിറങ്ങുന്ന എല്ലാവരും ശുചിത്വമാനദണ്ഡങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിനാല്‍ ഇന്നലെ 90 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം ജില്ലയിലെ പോലീസ് ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. കോന്നി അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജില്ലയിലെ പോലീസ് ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും, എല്ലാ സഹായങ്ങളും തുടര്‍ന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനമൈത്രി പോലീസും പോലീസ് സഹകരണസംഘവും ചേര്‍ന്നു ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളാണ് മിച്ചഭൂമിയിലെ കുടുംബങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എത്തിച്ചത്. ജനമൈത്രി പോലീസിനെ ഉപയോഗിച്ച് ആവശ്യക്കാര്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും  സഹായങ്ങള്‍ എത്തിച്ചുവരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും കോന്നി ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്തത്. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷ്, സഹകരണസംഘം പ്രസിഡന്റ് ഇ.നിസാമുദീന്‍, കോന്നി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി സക്കറിയ, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജയശ്രീ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം : കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു....

എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി : മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം...

ഇലന്തൂരില്‍ 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്

0
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്...

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം : ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

0
പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി...