ഡല്‍ഹി : ലോക്ഡൗണ്‍ ഏപ്രില്‍14 വരെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ഇനിയുള്ള ദിനങ്ങള്‍ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.12 മണിക്കൂറിനിടെ രാജ്യത്ത് 131 കൊവിഡ് കേസുകള്‍. ഹരിയാനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അംബാലയി ല്‍67 കാരനാണ് മരിച്ചത്. ഗുജറാത്തിലും പഞ്ചാബിലും രാജസ്ഥാനിലും മധ്യപ്രദേശിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അരുണാചല്‍ പ്രദേശില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. സുവര്‍ണക്ഷേത്രത്തിലെ ആസ്ഥാന ഗായകനായിരുന്ന ഗ്യാനി നിര്‍മല്‍ സിങ് പുലര്‍ച്ചെ 4.30നാണ് അമൃതസറില്‍ മരിച്ചത്. 2009ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. കൊവിഡ് ബാധയ്ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിര്‍മല്‍ സിങ്ങിനെ അലട്ടിയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ 338 ഉം രാജസ്ഥാനില്‍ 129 ഉം ആന്ധ്രയില്‍ 132 ഉം ആയി. നിസാമുദീനിലെ തബ്‍ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനില്‍ക്കുന്ന. തബ്‍ലീഗുമായി ബന്ധപ്പെട്ട് 19 പേരുടെ മരണം സ്ഥിരീകരിച്ചു.
തബ്‍ലീഗ് സമ്മേളനനുമായി ബന്ധപ്പെട്ട് 7,688 ഇന്ത്യക്കാരും 1,306 വിദേശികളും രോഗബാധയുള്ളവരോ, രോഗബാധയ്ക്ക് ഏറെ സാധ്യതയുള്ളവരോ ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്‍റെ സമൂഹവ്യാപനമില്ലെന്നും രോഗവ്യാപനത്തിന്‍റെ തീവ്രത കുറയാന്‍ നാല് ആഴ്ച്ചവരെ എടുക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.