മുംബൈ: മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ബാന്ദ്രയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങളായി പട്ടിണിയിലാണെന്നും കട ഉടമകള്‍ കൂലി പോലും നല്‍കാതെ ഇറക്കിവിടുന്ന സാഹചര്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. പ്രതിഷേധം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി തൊഴിലാളികളെ വിരട്ടിയോടിച്ചു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കാരണം തൊഴിലാളികള്‍ ജോലി ചെയ്ത കൂലി പോലും കിട്ടാതെ ദുരിതത്തിലാണ്. തങ്ങള്‍ക്ക് എത്രയും വേഗം നാട്ടില്‍ എത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.