റിയാദ്: അറബികള്‍ കഴിക്കുന്ന പല തരത്തിലുള്ള ഭക്ഷണത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജറാദ് എന്ന് അറബിയില്‍ അറിയപ്പെടുന്ന വെട്ടുകിളികളെ കഴിക്കുന്ന അറബികളും ഉണ്ട്. സൗദിയിലെ ബുറൈദയില്‍ ആണ് ഈ കിളികളെ കഴിക്കുന്ന അറബികള്‍ ഉള്ളത്. സീസണ്‍ സമയം ആയാല്‍ വെട്ടുകിളികളെ കഴിക്കുന്നവരുടെ എണ്ണം കൂടും. മാര്‍ക്കറ്റില്‍ ജറാദുകളുടെ പ്രതിദിന വിറ്റുവരവ് 10000 ത്തിന് മുകളില്‍ ആയിരിക്കും. വെട്ടുകിളികളെ പിടിച്ച് ഒരു ചാക്കിലാക്കിയാണ് മാര്‍ക്കറ്റില്‍ എത്തിക്കുക.
ഒരു സഞ്ചിക്ക് 250 റിയാല്‍ വരെ വിലവരും. സൗദിയിലെ ഏറ്റവും വലിയ വെട്ടുകിളി മാര്‍ക്കറ്റാണ് ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ ഉള്ളത്. വെട്ടുകിളി സീസണ്‍ ആയാല്‍ മാര്‍ക്കറ്റ് നിറയും. നിരവധി പേര്‍ വെട്ടുകിളികളെ വാങ്ങാന്‍ വേണ്ടി മാര്‍ക്കറ്റില്‍ എത്തും. ചില സമയങ്ങളില്‍ ലേലം വിളി നടക്കും. വിലപേശലും ഓഫര്‍ പ്രൈസിന് വരെ വെട്ടുകിളികളെ ലഭിക്കും. വെട്ടുകിളികളെ ശേഖരിക്കുന്നത് പാടങ്ങളില്‍ നിന്നും മരുഭൂമിയില്‍ നിന്നുമാണ്. അവിടെ നിന്നും ശേഖരിച്ചാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികളില്‍ ആയിരിക്കും ഇവയെ നിറക്കുക. എന്നിട്ട് വാഹനങ്ങളില്‍ കയറ്റി മാര്‍ക്കറ്റില്‍ എത്തിക്കും.