തൊടുപുഴ : ഒന്നാമത് ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ലോഗോ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പ്രകാശനം ചെയ്തു. തൊടുപുഴ ശ്രീ വിനായകയില്‍ ചേര്‍ന്ന ജില്ലാ തല സംഘാടക സമിതി യോഗത്തില്‍ വെച്ചായിരുന്നു ലോഗോ പ്രകാശനം നടത്തിയത്. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. പവനന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എം.എന്‍. ബാബു, കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് – പ്രസിഡന്റ് പി.മോഹന്‍ദാസ്, വൈസ് – പ്രസിഡന്‍റ് ഡോ. പ്രിന്‍സ് കെ മറ്റം, ജോ. സെക്രട്ടറി ശരത് യു. നായര്‍, എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു
RECENT NEWS
Advertisment