പത്തനംതിട്ട : ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ഇന്നലെ പരുമല ആശുപത്രിയിലെ കാർഡിയോളജി വിഭാഗം പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ആറന്മുള, അടൂർ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുത്തു. പിന്നീട് ഇരു മണ്ഡലങ്ങളിലെയും വിവിധ മരണ വീടുകൾ സന്ദർശിക്കുകയും. ഒടുവിൽ അടൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം, ഓതറ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൽ രാവിലെ പങ്കെടുത്തു.
പൗരോഹിത്യത്തിന്റെ 60 വർഷം പൂർത്തിയാക്കിയ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയ്ക്കു മാതൃ ഇടവകയായ കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നൽകിയ ആദരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.തുടർന്ന് അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ ട്രോമ ആൻഡ് എമർജൻസി കെയറിന്റെ ഉദ്ഘാടന ചടങ്ങിനും പങ്കെടുത്തിരിന്നു.