പത്തനംതിട്ട : അടുത്ത് നടക്കുവാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സംഘപരിവാർ നയിക്കുന്ന നരേന്ദ്ര മോഡി, അമിത്ഷാ കൂട്ടുകെട്ടിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളെ തോല്പിച്ച് മതേതര ഇന്ത്യയെ പുന:സ്ഥാപിക്കുവാനുള്ളതാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുവാൻ ചേർന്ന കോന്നി നിയോജക മണ്ഡലം യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വർഷക്കാലം എം.പി എന്ന നിലയിൽ ആന്റോ ആന്റണി നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും സമാനതകൾ ഇല്ലാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ വിജയം സുനിശ്ചമാണെന്നും ഭൂരിപക്ഷം വർദ്ധിപ്പിക്കുവാൻ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കൂടുതൽ ഊർജ്ജ്വസ്വലതയോടെ പ്രവർത്തനം നടത്തണമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അഭ്യർത്ഥിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്സ്..സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ആന്റോ ആന്റണി എം.പി, നേതാക്കളായ മാത്യു കുളത്തിങ്കൽ, എ.ഷംസുദീൻ, ഉമ്മൻ മാത്യു വടക്കേടത്ത്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ് ,ചിറ്റൂർ ശങ്കർ, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, ഡി.ഭാനു ദേവൻ, എസ്.വി പ്രസന്നകുമാർ മാത്യു ചെറിയാൻ, എലിസബത്ത് അബു.ദീനാമ്മ റോയി, ആർ. ദേവകുമാർ ,ജോസ് കൊന്നപ്പാറ, മുഹമ്മദ് അലി, രവി പിള്ള, രാജൻപടിയറ, ശ്രീകോമളൻ മലയാലപ്പുഴ, ജേക്കബ് മoത്തിലേത്ത് ,പ്രവീൺ പ്ലാവിളയിൽ എന്നിവർ സംസാരിച്ചു. മണ്ഡലം, ബൂത്ത് നേതൃയോഗങ്ങൾ ചേരുന്നതിനും പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും മാർച്ച് 19 -ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും നേതൃ സംഗമത്തിൽ തീരുമാനിച്ചു.