പത്തനംതിട്ട : ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ നേടാന്‍ ശബരിമല ഇടത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും. എന്റെ കേരളം മേളയിലെ സ്റ്റാളിലാണ് ആയുര്‍വേദത്തിന്റെ വിവിധ സേവനം സന്ദര്‍ശകര്‍ക്ക് ലഭിക്കുക. ആയുര്‍വേദവും ചികിത്സ സമ്പ്രദായവും ഗുണങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും ഇവിടെ നിന്നും അറിയാം. അങ്ങാടി മരുന്നു പെട്ടിയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ച. വരിയായും നിരയായും അടുക്കിവെച്ചിരിക്കുന്ന അങ്ങാടി പെട്ടിയില്‍ ഔഷധ നിര്‍മാണത്തിനാവശ്യമായ ആയുര്‍വേദ അസംസ്‌കൃത വസ്തുക്കളായ കുന്നിക്കുരു, ഞവര, ആവണക്ക്, അശോകം തുടങ്ങിയവ പരിചയപ്പെടാം. ചെറുകോല്‍പ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രി യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ ചെയര്‍ യോഗ പരിശീലനവും ഒരുക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും തുടക്കക്കാര്‍ക്കും പ്രയോജനമാകുന്ന പരിശീലനം നിരവധിപേര്‍ സ്വായത്തമാക്കി. രോഗത്തിനുള്ള ചികിത്സ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തെ ആരോഗ്യമുള്ളതാക്കാനുമുള്ള വിധിക്രമങ്ങളും പഠിക്കാം. ബി എം ഐ പരിശോധന , വാത-പിത്ത- കഫ നിര്‍ണയം, ചോദ്യോത്തര മത്സരവും സ്റ്റാളിലുണ്ട്.
—–
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ
RECENT NEWS
Advertisment